നീലേശ്വരത്ത് നിന്നും കാണാതായ വിദ്യാർത്ഥിനിയെ 19കാരനൊപ്പം വയനാട്ടിൽ കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

നീലേശ്വരത്ത് നിന്നും കാണാതായ വിദ്യാർത്ഥിനിയെ 19കാരനൊപ്പം വയനാട്ടിൽ കണ്ടെത്തി

 


കാഞ്ഞങ്ങാട്: വീടുവിട്ട 18 കാരിയെ വയനാട്ടിൽ വിവാഹ പ്രായമാകാത്ത19 കാരനൊപ്പം കണ്ടെത്തി.

കരിന്തളം സ്വദേശിനിയായ  വിദ്യാർത്ഥിനിയെ ഇന്നലെ രാവിലെ മുതൽ കാണാതായത്. ചായ്യോത്ത് ഗവ.സ്ക്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ ശേഷം കാണാതാവുകയായിരുന്നു.

മാതാവിൻ്റെ പരാതിയിൽ നിലേശ്വരം പോലീസ് കേസെടുത്ത് അന്വേഷിച്ചതിലാണ് പെൺകുട്ടിയെ 19കാരനൊപ്പം വയനാട്ടിൽ കണ്ടെത്തിയത്.  പെൺകുട്ടി കോഴിക്കോട് മാവൂർ റോഡിലെത്തുകയും 19 കാരൻ വയനാട്ടിൽ നിന്നുമെത്തി ഇവിടെ കാത്ത് നിന്നു പിന്നീട് ഇരുവരും വയനാട്ടിലെത്തി.

ടവർ ലൊക്കേഷൻമാവൂർ റോഡിൽ നിന്നും ലഭിച്ച പോലിസ് 19 കാരൻ്റെ മാതാവിൻ്റെ നമ്പർ കണ്ടെെത്തി പെൺകുട്ടിയെ സുരക്ഷിതമായി സംരക്ഷിക്കാനാവശ്യപ്പെട്ടു. പിന്നാലെ ബന്ധുക്കൾക്കൊപ്പം  പോലീസ് വയനാട്ടിലെത്തി നാട്ടിലേക്ക് തിരിച്ച് കൊണ്ട് വരികയായിരുന്നു ഇന്ന് കോടതിയിൽ ഹാജരാക്കും.

പെൺകുട്ടിയുടെ വീടിനടുത്തുള്ള യുവാവും വയനാട്ടെ 19 കാരനും ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ടിരുന്നു. വയനാട്ടിൽ നിന്നും 19കാരൻ കൂട്ടുകാരനെ കാണാൻ വിട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയുമായി പരിചയത്തിലായത്.

Post a Comment

0 Comments