ശുചിത്വ പരിശോധനയിൽ സ്റ്റാർ പദവി നേടിയ സ്ഥാപനങ്ങൾക്ക് കാസർകോട് നഗരസഭയുടെ അനുമോദനം

LATEST UPDATES

6/recent/ticker-posts

ശുചിത്വ പരിശോധനയിൽ സ്റ്റാർ പദവി നേടിയ സ്ഥാപനങ്ങൾക്ക് കാസർകോട് നഗരസഭയുടെ അനുമോദനം

 


കാസർകോട്: ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിശോധനയുടെ ഭാഗമായി സ്റ്റാർ പദവി നേടിയ കാസർകോട് നഗരത്തിലെ നാല് സ്ഥാപനങ്ങളെ കാസർകോട് നഗരസഭ അനുമോദിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സ്ഥാപനങ്ങൾക്കുള്ള ഉപഹാരം നഗരസഭാ ചെയർമാൻ അഡ്വ. വി.എം മുനീർ കൈമാറി. വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, റീത്ത ആർ, രജനി ആർ, കൗൺസിലർമാർ, സെക്രട്ടറി ബിജു എസ്, നഗരസഭാ ജീവനക്കാർ ചടങ്ങിൽ സംബന്ധിച്ചു. ഹോട്ടൽ വൈസ്രോയി, ഹോട്ടൽ റോയൽ ഡൈൻ, കൊച്ചിൻ ബേക്കറി, അജ്‌വാ ബേക്കറി എന്നിവയ്ക്കാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിശോധനയുടെ ഭാഗമായി സ്റ്റാർ പദവി ലഭിച്ചത്.

Post a Comment

0 Comments