വെള്ളിക്കോത്തെ കാണാതായ യുവാവ് സിനിമാ തിയേറ്ററിനുള്ളിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ

LATEST UPDATES

6/recent/ticker-posts

വെള്ളിക്കോത്തെ കാണാതായ യുവാവ് സിനിമാ തിയേറ്ററിനുള്ളിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ

 


കാഞ്ഞങ്ങാട്: സ്വിഫ്റ്റ് കാർ സഹിതം ഇന്നലെ രാവിലെ മുതൽ കാണാതായ വെള്ളിേക്കോത്ത് സ്വദേശിയായ യുവാവിനെ സിനിമാ തിയേറ്ററിനുള്ളിൽ എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. വെള്ളിക്കോത്ത് ആലിങ്കാൽ സുജേഷിനെ (32)യാണ് പയ്യന്നൂർ ശാന്തി ടാക്കീസിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.

മാവുങ്കാലിലെ സൂപ്പർമാർക്കറ്റിലെ പാർട്ണറായ യുവാവിനെ കാണാതായത് സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് വിഷം അകത്തുചെന്ന നിലയിൽ കണ്ടെെത്തിയത്. കാർ ടാക്കീസിൻ്റെ സമീപം കണ്ടെത്തി. സുജേഷിനെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലിസ് മൊഴിയെടുക്കാനായി ആശുപത്രിയിലെത്തി.

Post a Comment

0 Comments