കുമ്പളയിൽ മലമ്പനി വിരുദ്ധ മാസാചരണ പരിപാടികൾക്ക് തുടക്കമായി

LATEST UPDATES

6/recent/ticker-posts

കുമ്പളയിൽ മലമ്പനി വിരുദ്ധ മാസാചരണ പരിപാടികൾക്ക് തുടക്കമായി



 കുമ്പള: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മലമ്പനി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾക്ക് തുടക്കമായി. 75-ാം മത് ആസാദി കാ അമൃത് മഹോത്സവ് പരിപാടിയോട് അനുബന്ധിച്ചു കുമ്പള നാഷണൽ ഹൈവേ അഥോറിറ്റി, ഊരാളുങ്ങൾ കൻസ്ട്രക്ഷൻ കമ്പനി, കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


കുമ്പള പെർവാഡ് ഊരാളുങ്ങൾ പ്രോജക്ട് സൈറ്റ് ഓഫീസിൽ നടന്ന  മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് താഹിറയൂസുഫ് ഉദ്ഘാടനം ചെയ്തു. സീനിയർ സൈറ്റ് എഞ്ചിനീയർ നാരായണൻ അധ്യക്ഷത വഹിച്ചു. 


 ഹെൽത്ത് സൂപ്പർ വൈസർ ബി അഷ്റഫ് മലമ്പനി ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ഡയറക്ടർ കെ.ടി.രാജൻ വിവിധചാർജ് ഓഫീസർമാരായ ശൈലേഷ് കുമാർ സിൻഹ,സൈനു, ശ്രീജിത് ഷാഹുൽ ഹമീദ് ഹെൽത്ത് ഇൻസ്‌പെക്ടർ ഗണ്ണിമോൾ എന്നിവർ പ്രസംഗിച്ചു.


തുടർന്ന് നടന്ന മലമ്പനി രക്ത പരിശോധന,ജീവിത ശൈലി രോഗ നിയന്ത്രണ പരിശോധന എന്നിവയും ഉണ്ടായി. അതിഥി തൊഴിലാളികൾക്ക് വേണ്ടി ആരോഗ്യബോ ധനവത്കരണ ക്ലാസ്സും ഉണ്ടായി. പ്രൊജക്ട് മാനേജർ അജിത് സ്വാഗതവും കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി നന്ദിയും പറഞ്ഞു.


Post a Comment

0 Comments