സമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ; സിപിഐഎം നേതാവിനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു

LATEST UPDATES

6/recent/ticker-posts

സമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ; സിപിഐഎം നേതാവിനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു

 

സാമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഐഎം നേതാവിനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഐഎം നേതാവുമായ പാടൂർ ഇടിയഞ്ചിറ തോണി പുരക്കൽ സുരേന്ദ്രനാണ് അറസ്റ്റിലായത്. 153 A പ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇസ്ലാമിന്റെയും പ്രവാചകന്റെയും പേരിൽ വിദ്വേഷം നിറഞ്ഞ മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇയാൾ ഷെയർ ചെയ്തിരുന്നു. ഇതോടെ പോപുലർ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മിറ്റി സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ഇന്നലെ രാത്രി സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Post a Comment

0 Comments