കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; കാസർകോട് സ്വദേശി പിടിയിൽ

LATEST UPDATES

6/recent/ticker-posts

കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; കാസർകോട് സ്വദേശി പിടിയിൽകണ്ണൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 899 ഗ്രാം സ്വർണമാണ് പിടിച്ചത്. കസ്‌റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വർണം പിടിച്ചത്. കാസർഗോഡ് സ്വദേശി ഹസീബ് അബ്‌ദുല്ല ഹനീഫിനെ അറസ്‌റ്റ് ചെയ്‌തു.


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്നലെ 23 ലക്ഷം രൂപ വില വരുന്ന സ്വർണം എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. തൃശൂർ സ്വദേശി നിഷാദിൽ നിന്നാണ് സ്വർണം പിടിച്ചത്. 497 ഗ്രാം തൂക്കമുള്ള കമ്പികളുടെ രൂപത്തിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. നോൺ സ്‌റ്റിക് കുക്കറിന്റെ കൈപ്പിടിയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

Post a Comment

0 Comments