LATEST UPDATES

6/recent/ticker-posts

യു.പി മുസ്ലിം വേട്ടക്കെതിരെ എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

 



കാഞ്ഞങ്ങാട്: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട്  സമരം നടത്തിയ  പ്രതിഷേധക്കാരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയും അവരുടെ കുടിലുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് നിരത്തുകയും ചെയ്യുന്നതിനെതിരെ

SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ' യു പി യിലെ മുസ്ലിം വേട്ടക്കെതിരെ ' എന്ന ശീർഷകത്തിൽ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി  പ്രതിഷേധ റാലി സംഘടിപ്പിച്ചു. പുതിയ കോട്ട മഖാം പരിസരത്ത് നിന്നാരംഭിച്ച് കോട്ടച്ചേരി സർക്കിൾ ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് റാലി സമാപിച്ചു . തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ മേഖലാ പ്രസിഡണ്ട് ആബിദ് ഹുദവി കുണിയയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ഉപാദ്യക്ഷൻ സഈദ് അസ്അദി പുഞ്ചാവി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് മുനിസിപ്പൽ പ്രസിഡണ്ട് റഷീദ് ഫൈസി ആറങ്ങാടി പ്രമേയ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ശരീഫ് മാസ്റ്റർ ബാവ നഗർ സ്വാഗതം പറഞ്ഞു.

അഷ്റഫ് പടന്നക്കാട്, ശറഫുദ്ധീൻ കുണിയ , കെ ബി കുട്ടി ഹാജി, ഉമർ തൊട്ടിയിൽ, പി ഇസ്മായിൽ മൗലവി, അബ്ദുള്ള ദാരിമി തോട്ടം, സയ്യിദ് യാസിർ തങ്ങൾ, ഉബൈദ് ഫൈസി, അബ്ദുൽ മജീദ് ഹുദവി, ആരിഫ് അഹ്മദ് ഫൈസി, ശഫീഖ് മീനാപ്പീസ്, അശീഫ് ബാവ നഗർ, എം കെ റഷീദ് ആറങ്ങാടി , അസീസ് ബദരിയ നഗർ,എം കെ അബ്ദുള്ള ആറങ്ങാടി,സി കെ അശ്റഫ് ,മഹ്ബൂബ് അസ്ഹരി ,കബീർ പഴയ കടപ്പുറം, സി എച്ച് നൂറുദ്ധീൻ, മസാഫി മുഹമ്മദ് കുഞ്ഞി, മുശ്താഖ് മീനാപ്പീസ്, ശുക്കൂർ ബാവ നഗർ, റമീസ് അതിഞ്ഞാൽ, മയൂരി അബ്ദുള്ള ഹാജി എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments