LATEST UPDATES

6/recent/ticker-posts

ആക്രമണ സാധ്യതയുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി




കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. കണ്ണൂര്‍ നാടാറിലെ വീടിന് സായുധ പൊലീസ് നിലവില്‍ കാവലുണ്ട്. യാത്രയില്‍ സായുധ പൊലീസിന്റെ അകമ്പടിയുമുണ്ടാകും. ആക്രമണ സാധ്യതയുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.


മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിന് പിന്നാലെ കടുത്ത സംഘര്‍ഷമാണ് കണ്ണൂരില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇതിനിടെ കെ. സുധാകരന്റെ ഭാര്യയുടെ വീടിന് നേരെയും കല്ലേറുണ്ടായിരുന്നു.

Post a Comment

0 Comments