കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഒ.പി വിവരങ്ങള്‍ ഇനി വാട്‌സാപ് പ്രൊഫൈലില്‍ തെളിയും. 9746002253 എന്ന നമ്പര്‍ സേവ് ചെയ്ത് പ്രോഫൈയില്‍ പിക്ചര്‍ നോക്കിയാല്‍ ഇനി ഓരോ ദിവസത്തെയും ഒപി വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരത്തെ അറിയാനാകും. ഓരോ ദിവസവും ഏതൊക്കെ വിഭാഗത്തില്‍ ഒ.പി സേവനം ലഭ്യമാണെന്ന് പ്രൊഫൈലില്‍ കാണാം. ഒ.പി വിവരങ്ങള്‍ അറിയണമെങ്കില്‍ ആശുപത്രി പ്രവര്‍ത്തന സമയങ്ങളില്‍ ലാന്‍ഡ് ഫോണില്‍ ബന്ധപ്പെടണമായിരുന്നു. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് വാട്‌സാപ് പ്രൊഫൈല്‍ വഴി വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാക്കുന്നത്. പനിയും മറ്റു രോഗങ്ങളും കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.ഫോണ്‍ : 0467 2217019, 9746002253
പൊതുജനങ്ങള്‍ക്ക് വളരെയധികം പ്രയോജനപ്പെടും വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏതു സമയത്തും ആര്‍ക്കുവേണമെങ്കിലും ഒ പി വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിരവധി ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ആര്‍ എം ഒ ഡോ.ശ്രീജിത്ത് മോഹന്‍ പറഞ്ഞു.
0 Comments