സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരിൽ പൊലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പുമുണ്ടാക്കി. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉള്‍പ്പടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദേശമാണ് സംസ്ഥാനത്തും പൊലീസ് ഇറക്കിയത്. അനാവശ്യമായി കടയടപ്പിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് വാര്‍ത്താകുറിപ്പ് ഇറക്കിയത്.
സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പൊലീസിന്‍റെ ഈ ജാഗ്രത നിര്‍ദേശം ആശയകുഴപ്പമുണ്ടാക്കി. ആശയകുഴപ്പമുണ്ടാക്കുന്ന രീതിയില്‍ പൊലീസ് വാര്‍ത്താകുറിപ്പിറക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണെന്നാണ് സൂചന.
അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ നാളെയും ഭാരത് ബന്ദ് നടത്താൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആഹ്വാനം ഉണ്ട്.
0 Comments