പള്ളിക്കര പാർക്കിൽനിന്ന് ഒരേ നമ്പറിലുള്ള രണ്ട് ആൾട്ടോ കാറുകൾ പിടികൂടി

പള്ളിക്കര പാർക്കിൽനിന്ന് ഒരേ നമ്പറിലുള്ള രണ്ട് ആൾട്ടോ കാറുകൾ പിടികൂടി



കാഞ്ഞങ്ങാട്. പള്ളിക്കര റെഡ്മൂൺ ബിച്ചിൽ നിന്നും ഒരേ നമ്പറിലുള്ള രണ്ട് വെളുത്ത നിറത്തിലുള്ള ആൾട്ടോ കാറുകൾ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് ഇവയെ പോലീസ് പിടിക്കൂടിയത്. 

കെ.എൽ 60-എസ്5633 നമ്പറിലുള്ള രണ്ട് കാറുകളാണ് ബേക്കൽ എസ് ഐഎം.രജനീഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കാറുകൾ രണ്ടും അടുത്തടുത്തായി നിർത്തിയിട്ട നിലയിലായിരുന്നു. 

ബീച്ചിൽ വാടകക്ക് നൽകുന്ന കാറുകളാണ് രണ്ടുമെന്ന് പോലിസ് പറഞ്ഞു. കാഞ്ഞങ്ങാട് സ്വദേശി റംഷിയാണ് കാറിൻ്റെ ഉടമയെന്ന് പോലീസിന് വിവരം ലഭിച്ചു. യുവാവ് ബീച്ച് കേന്ദ്രീകരിച്ച് ഒരേ നമ്പറിലുള്ള രണ്ട് കാറുകളും വാടകക്ക് നൽകി വരികയായിരുന്നു.

Post a Comment

0 Comments