നേതാക്കളെയും പ്രവർത്തകരെയും പാർട്ടി ഓഫീസിലേക്ക് വരാൻ പോലീസ് അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കെ.പി.കുഞ്ഞികണ്ണൻ

LATEST UPDATES

6/recent/ticker-posts

നേതാക്കളെയും പ്രവർത്തകരെയും പാർട്ടി ഓഫീസിലേക്ക് വരാൻ പോലീസ് അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കെ.പി.കുഞ്ഞികണ്ണൻ

 



ഉദുമ: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ടീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും, ഇഷ്ടക്കാർക്ക് കാര്യങ്ങൾ ചെയ്തു കൊടുക്കുവാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡി യെ ഉപയോഗിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമം വിലപോവില്ലെന്നും

കെ.പി.സി.സി മുൻ ജന.സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ നിരന്തരം ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഉദുമ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു.


ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട് സ്വാഗതവും ചന്ദ്രൻ നാലാംവാതുക്കൽ നന്ദിയും പറഞ്ഞു. ഡി സി സി ജനറൽ സെക്രട്ടറി വി.ആർ.വിദ്യാസാഗർ, യൂത്ത് കോൺഗ്രസ് പാർലിമെന്റ് മുൻ മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ പി.ഭാസ്ക്കരൻനായർ, കേവീസ് ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി.ഭക്തവത്സലൻ, ബാലകൃഷ്ണൻ നായർ പൊയിനാച്ചി, വാസു മാങ്ങാട്, മണ്ഡലം പ്രസിഡണ്ടുമാരായ ബി.ബാലകൃഷ്ണൻ, വി.കണ്ണൻ, എന്നിവർ സംസാരിച്ചു.


     പ്രതിഷേധ മാർച്ചിന് മുന്നോടിയായി നടന്ന പ്രകടനത്തിന് ബാബു മണിയങ്കാനം, ടി. കണ്ണൻ, കൃഷ്ണൻ ചട്ടഞ്ചാൽ, ചന്തുകുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, സുന്ദരൻ കുറിച്ചിക്കുന്ന്, പ്രഭാകരൻ തെക്കേകര, കെ.വി.ശ്രീധരൻ, ചന്ദ്രൻ തച്ചങ്ങാട്, ശംഭു ബേക്കൽ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, വി.വി.കൃഷ്ണൻ, സുകുമാരി ശ്രീധരൻ, രാകേഷ് പെരിയ, രാജു കുറിച്ചിക്കുന്ന്, രാജിക ഉദയമംഗലം, മജീദ് മാങ്ങാട്, പുഷ്പ ശ്രീധരൻ, അൻവർ മാങ്ങാട്, ടി.കെ.നസീർ, ദിവാകരൻ കുഞ്ഞിത്തോട്, ഡി. ബാബു എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments