മക്കളെ കൊന്ന്‌ യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവിന്റെ ബന്ധുവായ യുവതിയും അറസ്‌റ്റില്‍

LATEST UPDATES

6/recent/ticker-posts

മക്കളെ കൊന്ന്‌ യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവിന്റെ ബന്ധുവായ യുവതിയും അറസ്‌റ്റില്‍

 ആലപ്പുഴ: പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവായ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ബന്ധുവായ യുവതി ഷഹാന(29) അറസ്‌റ്റില്‍. ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം ഇവരെ കേസില്‍ പ്രതി ചേര്‍ത്ത പിന്നാലെയാണ്‌ അറസ്‌റ്റ്‌.

റെനീസിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട്‌ ഷഹാന സമ്മര്‍ദ്ദം ചെലുത്തിയെന്നാണ്‌ പോലീസ്‌ കണ്ടെത്തല്‍. കൊല്ലം കുണ്ടറ സ്വദേശിനി നജ്‌ല(27)യാണ്‌ കുട്ടികളെ ഇല്ലാതാക്കി ജീവനൊടുക്കിയത്‌. ഷഹാനയുമായുള്ള വിവാഹത്തിന്‌ റെനീസും സമ്മര്‍ദം ചെലുത്തിയെന്നും ഇതിന്റെ പേരില്‍ മര്‍ദിച്ചെന്നുമാണ്‌ കണ്ടെത്തല്‍.

നജ്‌ലയും രണ്ട്‌ കുഞ്ഞുങ്ങളും റെനീസിനെ ഉപേക്ഷിച്ച്‌ പോകണമെന്നും അല്ലെങ്കില്‍ തന്നെക്കൂടി ഭാര്യയായി ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കണമെന്നും ഷഹാന നിരന്തരം ആവശ്യപ്പെട്ടിരുന്നതെന്നാണ്‌ പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. ഷഹാനയുടെ ആവശ്യം നജ്‌ല എതിര്‍ത്തതോടെ ആറുമാസം മുമ്പ്‌ ഷഹാന പോലീസ്‌ ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തു.

നജ്‌ല ആത്മഹത്യ ചെയ്‌തദിവസം പകല്‍ മുഴുവന്‍ ഷഹാന ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നു. അന്ന്‌ ഇവര്‍ നജ്‌ലയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇവര്‍ മടങ്ങിയശേഷം രാത്രിയാണ്‌ നജ്‌ല ജീവനൊടുക്കിയത്‌. വ്യക്‌തമായ തെളിവുകള്‍ കൂടി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഷഹാനയുടെ അറസ്‌റ്റെന്ന്‌ അന്വേഷണ സംഘം വ്യക്‌തമാക്കി.

കഴിഞ്ഞ മേയ്‌ 11നാണ്‌ രണ്ട്‌ മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല ആത്മഹത്യ ചെയ്‌തത്‌. പീഢനത്തേത്തുടര്‍ന്നാണ്‌ ആത്മഹത്യയെന്ന്‌ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ റെനീസ്‌ അറസ്‌റ്റിലായിരുന്നു.

Post a Comment

0 Comments