ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല; കൈഞരമ്പ് മുറിച്ച് പാക് ക്രിക്കറ്റ് താരത്തിന്റെ ആത്മഹത്യാശ്രമം

LATEST UPDATES

6/recent/ticker-posts

ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല; കൈഞരമ്പ് മുറിച്ച് പാക് ക്രിക്കറ്റ് താരത്തിന്റെ ആത്മഹത്യാശ്രമം

ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്റര്‍ സിറ്റി ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ മനംനൊന്ത് ക്വാസിംബാദ് സ്വദേശിയായ യുവ ക്രിക്കറ്റര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആഭ്യന്തര ക്രിക്കറ്റ് താരവും ഫാസ്റ്റ് ബൗളറുമായ ഷുഐബാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനെ തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

കൈഞരമ്പ് മുറിച്ച നിലയില്‍ വീട്ടിലെ ശുചിമുറിയില്‍ ബോധരഹിതനായി കണ്ടെത്തിയ ഷുഐബിനെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. താരം നിരീക്ഷണത്തില്‍ തുടരുകയാണ്.

Post a Comment

0 Comments