പ്രണയം നടിച്ച്‌ മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു: 17 കാരൻ നിരീക്ഷണത്തിൽ

LATEST UPDATES

6/recent/ticker-posts

പ്രണയം നടിച്ച്‌ മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു: 17 കാരൻ നിരീക്ഷണത്തിൽ
പ്രണയം നടിച്ച്‌ മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ച കേസിൽ 17 കാരൻ പോലീസ് നിരീക്ഷണത്തിൽ. ബദിയഡുക്ക സ്വദേശിയായ യുവാവിനെതിരെ പെൺകുട്ടി നേരിട്ടാണ് പരാതി നൽകിയത്.


സാമൂഹ്യ മാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെത്. കഴിഞ്ഞദിവസം കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്.


പ്രണയം നടിച്ച് യുവാവ് കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച്‌ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

Post a Comment

0 Comments