പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി ജില്ലയ്ക്ക് അഭിമാനമായ അനശ്വരയെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി ജില്ലയ്ക്ക് അഭിമാനമായ അനശ്വരയെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുമോദിച്ചു

 


ഉദുമ: പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് വാങ്ങിയ ബാര അടുക്കത്തുവയൽ അനശ്വര വിശാലിനെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനശ്വരയുടെ വീട്ടിൽ ചെന്ന് അനുമോദിച്ചു. ജില്ലയിൽ ഇത്തവണ അനശ്വര മാത്രമാണ് ഈ നേട്ടത്തിന് അർഹയായത്. ഗ്രേസ് മാർക്കില്ലാതെ നേടിയ ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.പറഞ്ഞു.


      അടുക്കത്ത് വയൽ മേഖലാ കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം രാജ് മോഹൻ ഉണ്ണിത്താൻ എം പി കൈമാറി. വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ ഏ എസ് ഐ വിശാലാക്ഷന്റെയും പെരിയ പോളിടെക്നിക്കിലെ അധ്യാപിക വി.കെ നിഷയുടെയും മകളാണ്. അക്ഷര വിശാൽ സഹോദരിയാണ്.

എം.പി.യുടെ കൂടെ സാജിദ് മൗവ്വൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.വി.ഭക്തവത്സലൻ, സുകുമാരൻ പൂച്ചക്കാട്, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബി.ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബി.ബിനോയ്, രാജകല നാരായണൻ, ശശി ഗോകുലം, പി. മുരളി എന്നിവരും ഉണ്ടായിരുന്നു


Post a Comment

0 Comments