നമ്മുടെ നാട് കാസർകോട് വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയപ്പ് നൽകി

LATEST UPDATES

6/recent/ticker-posts

നമ്മുടെ നാട് കാസർകോട് വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയപ്പ് നൽകികുവൈറ്റ് സിറ്റി; നീണ്ട കാലത്തെ കുവൈത്തിലെ പ്രവാസജീവിതതിന്ന് വിരാമം ഇട്ട് കൊണ്ട് നാട്ടിലേക്ക് സ്ഥിര താമസത്തിനു പോകുന്ന അബ്ദുൽ റഹ്‌മാൻ പി എച്ചിന് നമ്മുടെ നാട് കാസർകോട് വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയപ്പു നൽകി.


ഫർവാനിയ ബദ്ർ അൽ സമാ ഹാളിൽ നടന്ന യാത്രയപ്പ് പരിപാടി ഗ്രൂപ്പ് അഡ്മിൻ സി എച്ച് മുഹമ്മദ് കുഞ്ഞിയുടെ  അധ്യക്ഷതയിൽ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. സമകാലിക സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഭവവികസങ്ങൾ വളരെ ആഴ്ത്തിൽ സൗഹൃദ പരമായ കൂട്ടായ്മയോടെ ചർച്ചചെയ്യപെടുന്ന വേദിയാണ് നമ്മുടെ നാട് കാസർഗോഡ് .


പി എ നാസർ, സലാം കളനാട്, ഹമീദ് മധൂർ, സുരേന്ദ്രൻ മുങ്ങത്ത്, നൗഷാദ് തിടിൽ, ഹസ്സൻ ബല്ല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കബീർ മഞ്ഞംപാറ സ്വാഗതവും സുരേഷ് കൊളവയൽ നന്ദിയും പറഞ്ഞു .

Post a Comment

0 Comments