സൗത്ത് ചിത്താരി ബി.ടി.ഐ.സി വിമൻസ് കോളേജിന് നൂറുമേനി ഒപ്പം റാങ്കിൻ തിളക്കവും

സൗത്ത് ചിത്താരി ബി.ടി.ഐ.സി വിമൻസ് കോളേജിന് നൂറുമേനി ഒപ്പം റാങ്കിൻ തിളക്കവും



കാഞ്ഞങ്ങാട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്  ഫാളില ഫൈനല്‍ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ രണ്ടാം റാങ്കും നൂറ് ശതമാനം വിജയവും  നേടി സൗത്ത് ചിത്താരി ബി.ടി.ഐ.സി വിമൻസ് കോളേജ്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥിൾ പരീക്ഷ എഴുതിയ സ്ഥാപനമാണ് സൗത്ത് ചിത്താരി ബി.ടി.ഐ.സി വിമൻസ് കോളേജ്. ഫാത്തിമത് ഹിദ കെ.പിയാണ് സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ബി ടി ഐ സി വിദ്യാർത്ഥി. 

ഹിദക്കുള്ള ഉപഹാരം കോളേജ് പ്രിൻസിപ്പൽ  റസാഖ് ഫൈസി പല്ലാർ നൽകി.കോളേജ് ജന.കൺവീനർ അബ്ദുറഹ്മാൻ കണ്ടത്തിൽ, ട്രഷറർ ഷറഫുദ്ദീൻ ബെസ്റ്റ് ഇന്ത്യ, വൈസ് ചെയർമാൻ ബഷീർ മാട്ടുമ്മൽ, ഷാഫി പി.വി, കൊളവയൽ ജമാഅത്ത് പ്രസിഡന്റ് ബി മുഹമ്മദ് കുഞ്ഞി ഹാജി, ജന സെക്രട്ടറി അഷ്‌റഫ് കൊളവയൽ, ജംഷീദ് ചിത്താരി, സി.കെ ഇർഷാദ്, എന്നിവർ സംബന്ധിച്ചു. 

ഈ വർഷം എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികൾക്ക്  പ്ലസ് വൺ കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

Post a Comment

0 Comments