ഞായറാഴ്‌ച, ജൂൺ 26, 2022

 രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ സിപിഐഎം വയനാട് ജില്ലാ കമ്മിറ്റിക്ക് പാര്‍ട്ടിയുടെ രൂക്ഷ വിമര്‍ശനം. സംഭവം വലിയ രാഷ്ട്രീയ വിവാദമാകുകയും എസ്എഫ്‌ഐ പ്രതിക്കൂട്ടിലാവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായതോടെയാണ് പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റിയെ വിമര്‍ശിച്ചത്.ഇങ്ങനെയൊരു സമരം എസ്എഫ്‌ഐ നടത്തുന്നത് വയനാട് ജില്ലാ നേതൃത്വം അറിയാതെയാണോ എന്ന ചോദ്യം സംസ്ഥാന സമിതി യോഗത്തില്‍ ഉയര്‍ന്നു.

 



രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അത് ഇത്രയും അക്രമാസക്തമായി മാറുമെന്ന് അറിയില്ലായിരുന്നുവെന്നും വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചു.സംസ്ഥാന സമിതി അംഗങ്ങള്‍ ഈ വിശദീകരണത്തില്‍ തൃപ്തരായില്ല പകരം വലിയ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ