മാതാപിതാക്കളറിയാതെ വീട്ടിൽനിന്ന്​ 52 പവൻ സ്വർണാഭരണം മോഷ്ടിച്ച്​ വിറ്റ ഒൻപതാം ക്ലാസുകാരൻ പിടിയിൽ

LATEST UPDATES

6/recent/ticker-posts

മാതാപിതാക്കളറിയാതെ വീട്ടിൽനിന്ന്​ 52 പവൻ സ്വർണാഭരണം മോഷ്ടിച്ച്​ വിറ്റ ഒൻപതാം ക്ലാസുകാരൻ പിടിയിൽ





മാതാപിതാക്കളറിയാതെ വീട്ടിൽനിന്ന് 52 പവൻ സ്വർണാഭരണം മോഷ്ടിച്ച് വിൽപന നടത്തിയ ഒൻപതാം ക്ലാസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധുര നാഗമലൈ പുതുക്കോട്ടയിലെ ഹോട്ടലുടമയുടെ മകനാണ് പ്രതി.


വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 52 പവൻ സ്വർണാഭരണം കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും പൊലീസ് ചോദ്യം ചെയ്തു. തുടർന്നാണ് 13കാരനായ മകനാണ് പ്രതിയെന്ന് തെളിഞ്ഞത്.


സ്‌കൂളിലെ സഹപാഠിയുടെ സഹായത്തോടെ സ്വർണം വിറ്റത്. ഓൺലൈൻ ഗെയിമുകളിൽ ഹരംകയറി പണം തുലച്ചതായും കൂട്ടുകാരുമൊത്ത് വിവിധയിടങ്ങളിൽ കറങ്ങിയിരുന്നതായും പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മറ്റു രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments