പ്രവാസി യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കം

LATEST UPDATES

6/recent/ticker-posts

പ്രവാസി യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കം

 



കുമ്പള:  പ്രവാസിയായ പുത്തിഗെ മുഗുവിലെ അബൂബക്കർ സിദ്ദീഖിനെ (32) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്തിന് പിന്നിൽ  ദുബായിലേക്ക് ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കമെന്ന് വിവരം.


കൊല്ലപ്പെട്ട സിദ്ദിഖ് പൈവളിഗെയിലെ  അധോലോക സംഘവുമായി പ്രവർത്തിക്കുന്നവരുടെ  ഡോളർ കടത്ത് നടത്തിയിരുന്നു. ഇതിൽ തിരിമറി നടത്തിയതാണ് കൊലക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു.


സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത്‌ മുഗുവിലെ അൻസാരിയെയും പൈവളിഗെയിലെ ഒരുസംഘം കഴിഞ്ഞദിവസം തട്ടികൊണ്ടുപോയിരുന്നു. ഇതറിഞ്ഞാണ് സിദ്ദീഖിനെ നാട്ടിലെത്തിയത്. മംഗളൂരുവിൽ വിമാനമിറങ്ങിയ സിദ്ദീഖ്‌ നേരെ പൈവളികെയിൽ സംഘത്തിന്റെ കേന്ദ്രത്തിലേക്ക്‌ പോയി. തുടർന്നുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട സിദ്ദീഖിനെ സംഘം കാറിൽ ബന്തിയോടെ ആശുപത്രിയിലെത്തിച്ചു.


മരിച്ചെന്ന്‌ അറിഞ്ഞതോടെ ഇവർ കാറിൽ കടന്നുകളഞ്ഞു. പിന്നാലെ അൻവറിനെയും ആശുപത്രിയിലെത്തിച്ചു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ അൻവറിനെ പിന്നീട്‌ മംഗളൂരുവിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. സുഹൃത്ത്‌ അൺൻസാരിയെ കുറിച്ച്‌ വിവരമില്ല. 


Post a Comment

0 Comments