തിങ്കളാഴ്‌ച, ജൂൺ 27, 2022

 


കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ലോക്കൽ കമ്മറ്റിയംഗവും മുൻ നഗരസഭാ കൗൺസിലറുമായ മഹമൂദ് മുറിയനാവിക്ക് 48 മർദ്ദനമേറ്റു. അദ്ദേഹത്തെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്ലീം ലീഗ് കൗൺസിലർ അഷറഫ് ബാവ നഗറിൽ വെച്ച് രാത്രിമർദ്ദിച്ചതായി പരാതിപ്പെട്ടു.രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് പറയുന്നു. ഏരിയാ സെക്രട്ടറി അഡ്വ.രാജ് മോഹൻ, വി.വി.രമേശൻ, പി.കെ. നിശാന്ത് ,അഡ്വ.ഷുക്കൂർ, സന്തോഷ് കുശാൽനഗർ ഉൾപ്പെടെ നേതാക്കൾ ആശുപത്രിയിലെത്തി. പോലീസെത്തി മൊഴിയെടുത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ