LATEST UPDATES

6/recent/ticker-posts

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 


ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എസ് ഡി പി ഐ പ്രവര്‍ത്തകരായ സുല്‍ഫി, ജുനൈദ്, റംഷാദ് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.എസ് ഡി പി ഐയുടെ ഫളെക്സ് കീറിയെന്നാരോപിച്ചാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ അമ്പതോളം പേരടങ്ങിയ സംഘം ക്രൂരമായി മര്‍ദിച്ചത്.


വ്യാഴാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് സംഭവം. പ്രദേശത്ത് മുന്‍പുനടന്ന സമാനസ്വഭാവമുള്ള സംഭവങ്ങള്‍ക്കുപിന്നിലും താനാണെന്ന് ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു.ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ജിഷ്ണുരാജിനെ വെള്ളത്തില്‍ മുക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. റോഡില്‍വെച്ച് മര്‍ദിച്ച് അവശനാക്കിയശേഷമാണ് സമീപത്തെ തോട്ടിലെ വെള്ളത്തില്‍ മുക്കിയത്. ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ എസ് ഡി പി ഐ ബാലുശ്ശേരിയില്‍ നടത്താനിരുന്ന റാലിക്കും പൊതുസമ്മേളനത്തിനും പോലീസ് അനുമതി നിഷേധിച്ചു

Post a Comment

0 Comments