അമ്മയെയും ആറു വയസുള്ള മകളെയും ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗം ചെയ്തു

LATEST UPDATES

6/recent/ticker-posts

അമ്മയെയും ആറു വയസുള്ള മകളെയും ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗം ചെയ്തു

 

ഓടുന്ന കാറിനുള്ളില്‍ അമ്മയും ആ
റ് വയസ്സുകാരി മകളും കൂട്ടബലാത്സംഗത്തിന്നിരയായി. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലിയിലെ റൂര്‍ക്കിയിലാണ് സംഭവം. മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ പിരണ്‍ കാളിയാറിലേക്ക് പോകുകയായിരുന്നു അമ്മയും മകളും എന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ സോനു എന്നയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അതിക്രമം നടത്തിയത്.


രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നില്‍ക്കുമ്പോഴാണ് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.


ബലാത്സംഗത്തിന് ഇരയായ സ്ത്രീ തന്നെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. ഇരുവരെയും റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.


വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറില്‍ എത്രപേരുണ്ടായിരുന്നുവെന്നതില്‍ വ്യക്തതയായിട്ടില്ല. ഇവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments