ദുബായില്‍ മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം ജൂലായ് 3 ന് ; സമദാനി പ്രഭാഷണം നടത്തും

ദുബായില്‍ മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം ജൂലായ് 3 ന് ; സമദാനി പ്രഭാഷണം നടത്തും

 


ദുബൈ▪️കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി, യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം ജൂലൈ മൂന്നിന്  ദുബൈ അല്‍ ബറാഹ വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടിയില്‍ മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണവും മെട്രോ സ്മരണിക കൈമാറ്റവും എം പി അബ്ദുസ്സമദ് സമദാനി എം പി  നിര്‍വഹിക്കും. യു എ ഇ, കെ എം സി സി പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാന്‍, ദുബൈ കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, അന്‍വര്‍ നഹ, യഹ്യ തളങ്കര, നിസാര്‍ തളങ്കര, മുജീബ് മെട്രോ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

Post a Comment

0 Comments