പേശികൾ അടികൊണ്ട് വെള്ളംപോലെയായി; സിദ്ദീഖിന് നേരിടേണ്ടി വന്നത് കൊടുംക്രൂരത

LATEST UPDATES

6/recent/ticker-posts

പേശികൾ അടികൊണ്ട് വെള്ളംപോലെയായി; സിദ്ദീഖിന് നേരിടേണ്ടി വന്നത് കൊടുംക്രൂരത

 





കാസർഗോഡ്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദീഖിന് തടങ്കലിൽ കഴിയവേ നേരിടേണ്ടി വന്നത് കൊടുംക്രൂരത. ശരീരത്തിലെ പേശികൾ ചതഞ്ഞ് വെള്ളം പോലെയായതായി മൃതദേഹ പരിശോധനയിൽ വ്യക്‌തമായി. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ പേശികൾ ഈ അവസ്‌ഥയിലാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.


കാൽവെള്ളയിലും പിൻഭാഗത്തുമാണ് കൂടുതൽ അടിയേറ്റത്. ഇതിനിടെ തലയിലേറ്റ കനത്ത ആഘാതമാണ് മരണകാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ നിഗമനം. ക്വട്ടേഷൻ സംഘത്തിന്റെ തടവിൽ നിന്ന് രക്ഷപെട്ട അബൂബക്കർ സിദ്ദീഖിന്റെ സഹോദരൻ അൻവറിനും സുഹൃത്ത് അൻസാരിക്കും കടുത്ത മർദ്ദനം നേരിടേണ്ടി വന്നിരുന്നു. അക്രമത്തിന്റെ ആഘാതത്തിൽ നിന്ന് ഇരുവരും മോചിതരായിട്ടില്ല. തലകീഴായി മരത്തിൽ കെട്ടിത്തൂക്കിയിട്ട് മർദ്ദിക്കുകയായിരുന്നു എന്ന് കുമ്പള സഹകരണ ആശുപത്രിയിൽ കഴിയുന്ന മുഗു സ്വദേശി അൻസാരി പറയുന്നു.


വെള്ളിയാഴ്‌ചയാണ് അൻവറിനൊപ്പം അൻസാരി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയിൽവെച്ചും ബോളംകളയിലെ കാട്ടിൽവെച്ചും സംഘം തന്നെ

മർദ്ദിച്ചതായി അൻസാരി പറഞ്ഞു. പണം എന്ത് ചെയ്‌തുവെന്ന് ചോദിച്ചായിരുന്നു ഓരോ അടിയും. പാതി ബോധം പോയപ്പോഴാണ് മർദ്ദനം നിർത്തിയത്. പിന്നീട് സംഘം അൻവറിന് നേരെ തിരിയുകയായിരുന്നു.


ഇതിനിടെ സംഘത്തിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ വിളിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചു. സിദ്ദീഖിനെ വിളിച്ച് നാട്ടിലെത്താനും നിർദ്ദേശിച്ചു. ഞായറാഴ്‌ച ഉച്ചക്ക് ബോളംകളയിലെ കുന്നിൻപുറത്ത് സിദ്ദീഖിനെ മരത്തിൽ കെട്ടിയിട്ട് ഒരു സംഘം മർദ്ദിച്ചു. രാത്രിയായതോടെ പണത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അൻസാരിയെയും ഒരു വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കി വിടുകയായിരുന്നു. 1500 രൂപയും സംഘം നൽകി. അവിടെനിന്ന് ഓട്ടോയിൽ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരമറിഞ്ഞതെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് അൻവർ പറയുന്നു.


അതേസമയം, പൈവളിഗെ നുച്ചിലയിൽ പ്രതികൾ തങ്ങിയ വീട് പോലീസും വിരലടയാള വിദഗ്‌ധരും പരിശോധിച്ചു. രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സിദ്ദീഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പണം തിരിച്ചുപിടിക്കാൻ അവർ പൈവളിഗെയിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടുകയായിരുന്നു എന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Post a Comment

0 Comments