കണ്ണൂരില്‍ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠിയായ പെണ്‍കുട്ടി ക്ലാസിൽ വച്ച് കുത്തി

കണ്ണൂരില്‍ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠിയായ പെണ്‍കുട്ടി ക്ലാസിൽ വച്ച് കുത്തി


 കണ്ണൂർ തലശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠിയായ വിദ്യാർത്ഥിനി ക്ലാസിൽ വച്ച് കുത്തി പരിക്കേൽപിച്ചു. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിന്‍റെ പേരിലാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  ഇരുവരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Post a Comment

0 Comments