എകെജി സെന്റര്‍ ആക്രമണം; പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്ന് എഡിജിപി

എകെജി സെന്റര്‍ ആക്രമണം; പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്ന് എഡിജിപി



എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞുവെന്ന് എഡിജിപി വിജയ് സാഖറെ. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്നാണ് സാധിക്കുമെന്നാണ് കരുതുന്നതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഒരാള്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തതെന്നാണ് വ്യക്തമാവുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോയെന്ന് അന്വേഷിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.

Post a Comment

0 Comments