എകെജി സെന്ററിലെ പടക്കമേറിൽ ദുരൂഹത; അഞ്ച് മിനിറ്റിനുള്ളിൽ ജയരാജനും കോടിയേരിയും പ്രസ്താവന ഇറക്കി; അത് എങ്ങനെയെന്ന് രമേശ് ചെന്നിത്തല

LATEST UPDATES

6/recent/ticker-posts

എകെജി സെന്ററിലെ പടക്കമേറിൽ ദുരൂഹത; അഞ്ച് മിനിറ്റിനുള്ളിൽ ജയരാജനും കോടിയേരിയും പ്രസ്താവന ഇറക്കി; അത് എങ്ങനെയെന്ന് രമേശ് ചെന്നിത്തല

 തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറിൽ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല. സർക്കാരിന്റൈയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടമായിരിക്കുന്ന സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനുളള അടവാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ച് മിനിറ്റിനുളളിൽ തന്നെ എൽഡിഎഫ് കൺവീനർ ജയരാജനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോൺഗ്രസ് ആണെന്ന് പറഞ്ഞു. എങ്ങനെയാണ് ഇത്ര വേഗം ഇവർക്ക് ഇത് കണ്ടെത്താനായതെന്ന് ചെന്നിത്തല ചോദിച്ചു

24 മണിക്കൂറും പോലീസ് നിരീക്ഷണം ഉളള സ്ഥലമാണവിടം. അവിടെ പോലീസ് എന്ത് ചെയ്യുകയായിരുന്നു. 9 മണിക്കൂറായി എന്തുകൊണ്ടാണ് പ്രതിയെ പിടിക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.


ആലപ്പുഴ ജില്ലയിൽ വ്യാപകമായ അക്രമം നടത്തുകയാണ്. എന്തിനാണ് ഈ നാടകമെല്ലാം കളിക്കുന്നത്. പുറത്തുവന്ന അഴിമതിക്കഥകൾ മുഖ്യമന്ത്രിയെയും സർക്കാരിനെയും നാണം കെടുത്തുന്നുവെന്നതുകൊണ്ട് ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. പോലീസ് ഗൗരവമായി അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .


മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരമാണ് നാളെ. രാഹുൽ ഗാന്ധി കേരളം സന്ദർശിക്കാൻ പോകുന്നു. ആ സാഹചര്യത്തിൽ കോൺഗ്രസ് ഇത്തരമൊരു അക്രമത്തിന് മുതിരുമെന്ന് ആരെങ്കിലും കരുതുമോയെന്ന് ചെന്നിത്തല ചോദിച്ചു. നട്ടാൽ കുരുക്കാത്ത നുണയാണ് സിപിഎം പ്രചരിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ രാത്രിയാണ് എകെജി സെന്ററിന് നേരെ ആരോ പടക്കം എറിഞ്ഞത്.

Post a Comment

0 Comments