18 മാസം പ്രായമായ കുഞ്ഞ് കാറിൽ ഇരുന്നു മരിച്ചു ; പിതാവ് ആത്മഹത്യ ചെയ്തു

18 മാസം പ്രായമായ കുഞ്ഞ് കാറിൽ ഇരുന്നു മരിച്ചു ; പിതാവ് ആത്മഹത്യ ചെയ്തു

 



മകൻ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് വെടിവെച്ച് ആത്മഹത്യ ചെയ്തു. 18 മാസം പ്രായമായ കുഞ്ഞ് അബദ്ധത്തിൽ കാറിലിരുന്ന് മരിക്കുകയായിരുന്നു. വെർജീനിയയിലാണ് സംഭവം . ഡേ കെയറിൽ കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ കുഞ്ഞ് മരിച്ചെന്ന് ഇയാൾ കുടുംബാംഗങ്ങളെ അറിയിച്ചു. ശേഷം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.


വിവരത്തിന്റെ അടസ്ഥാനത്തിൽ പോലീസ് എത്തിയെങ്കിലും ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. വീടിന് സമീപത്തെ മരങ്ങൾക്കിടയിലാണ് പിതാവിന്റെ മൃതദേഹം കിടന്നിരുന്നത്.പോലീസിന്റെ അന്വേഷണത്തിൽ കുട്ടി മണിക്കൂറുകളോളം കാറിൽ ഇരുന്നതായി വ്യക്തമായി.കാറിലെ ചൂട് കൊണ്ടാവാം കുട്ടി മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം .


Post a Comment

0 Comments