പടിഞ്ഞാർ അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ ഓഫീസ് ഉദ്ഘാടനവും ഗോൾഡൻ കാർഡ് വിതരണവും നടന്നു

LATEST UPDATES

6/recent/ticker-posts

പടിഞ്ഞാർ അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ ഓഫീസ് ഉദ്ഘാടനവും ഗോൾഡൻ കാർഡ് വിതരണവും നടന്നു

 

കാസറഗോഡ് ജില്ലയിലെ മത സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ മേഖലയിൽ നിറസാന്നിധ്യമായ കാഞ്ഞങ്ങാട് പടിഞ്ഞാർ അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ്  പടിഞ്ഞാർ ഓഫീസ് ഉദ്ഘാടനം ട്രസ്റ്റ്‌ ചെയർമാൻ ഹനീഫ ന്യൂ ഡൽഹി നിർവഹിച്ചു. അതിനോടൊപ്പം  ഒരു വർഷത്തേക്ക് 30 ഓളം നിർധന കുടുംബങ്ങൾക്കുള്ള സീസൺ 2 ഗോൾഡൻ കാർഡ് വിതരണ ഉത്ഘാടനം അരിമല ഹോസ്പിറ്റൽ ചെയർമാൻ ഡോ: എം എ  അബ്ദുൽ ഹഫീസ് ഗോൾഡൻ കിറ്റ് കോർഡിനേറ്റർ അബ്ദുൽ റസാഖ് ഉസ്താദിന് കൈമാറികൊണ്ട് നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ  പടിഞ്ഞാർ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കലന്തർ സഖാഫി പ്രാർത്ഥന നടത്തിയ ചടങ്ങിൽ ട്രസ്റ്റ്‌ കൺവീനവർ അബ്ദുൽ കലാം ടി കെ സ്വാഗതം പറഞ്ഞു. ട്രസ്റ്റ് മുഖ്യരക്ഷാധികാരി പിവിഎം കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ട്രസ്റ്റ്‌ മുഖ്യ രക്ഷാധികാരി അബ്ദുൽ റസാഖ് ആറങ്ങാടി ഗോൾഡൻ കാർഡ് വിഷായാവതരണം നടത്തി .വാർഡ് കൗൺസിലർ ടികെ സുമയ്യ ,ട്രസ്റ്റ്‌ ഉപദേശക സമിതി അംഗങ്ങളായ ഇക്ബാൽ പരപ്പ, ടി അന്തുമാൻ ,ട്രസ്റ്റ്‌ ജിസിസി ചെയർമാൻ ഷുഹൈബ് കൂളിയങ്കാൽ ,സി.എച്ച്.സെ'ൻന്റർ അബുദാബി വൈസ് ചെയർമാൻ ഹാഷിം ആറങ്ങാടി , സാമൂഹ്യ പ്രവർത്തകൻ ഇബ്രാഹിം പള്ളിക്കര, ട്രസ്റ്റ്‌ ജോയിൻ കൺവീനർ സിറാജ് പി,നിയാസ്, മുനവ്വിർ ടികെ ,സിയാദ് പിവി  എന്നിവർ സംസാരിച്ച പരിപാടിയിൽ ട്രസ്റ്റ് വൈസ് ചെയർമാൻ സാദിഖ് പടിഞ്ഞാർ നന്ദി പറഞ്ഞു.


Post a Comment

0 Comments