പി.സി.ജോര്‍ജിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തേക്കും

LATEST UPDATES

6/recent/ticker-posts

പി.സി.ജോര്‍ജിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തേക്കും

 മുൻ എംഎൽഎ പിസി ജോര്‍ജിനെതിരെ പീഡനക്കേസ്. സോളര്‍ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. തെെക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പിസി ജോര്‍ജിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്‌തേക്കും.


സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഗൂഢാലോചന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി സി ജോര്‍ജും സ്വപ്‌ന സുരേഷുമാണ് പ്രതികള്‍.Post a Comment

0 Comments