ശനിയാഴ്‌ച, ജൂലൈ 02, 2022

 



ടൂ വീലര്‍ അപകടത്തില്‍ പെട്ട് റോഡില്‍ കിടന്നയാളെ കണ്ട് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി രാഹുല്‍ ഗാന്ധി. മലപ്പുറം വണ്ടൂരിലെ പൊതു പരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് പോകും വഴിയാണ് വടപുറത്ത് ടൂവീലര്‍ അപകടത്തില്‍ പെട്ട് കിടന്നയാളെ രാഹുല്‍ ഗാന്ധി കണ്ടത്.


ഉടന്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അദ്ദേഹം തന്നെ വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയച്ചു. വടപുറം സ്വദേശി അബൂബക്കര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ