ജാമ്യം ലഭിച്ച പി.സി ജോര്‍ജ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍

LATEST UPDATES

6/recent/ticker-posts

ജാമ്യം ലഭിച്ച പി.സി ജോര്‍ജ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍

 


പിണറായി വിജയനെ സ്വാധീനിക്കുന്നത് അമെരിക്കയിലുള്ള  വ്യവസായിയാണെന്നും ഇയാള്‍ പിണറായിയുടെ ബിനാമിയാണെന്നും പി.സി ജോര്‍ജ്. പിണറായിയുടെ അമെരിക്കന്‍ യാത്രകള്‍ അന്വേഷിക്കണം..പിണറായി അഴിമതിക്കാരനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. വീണ വിജയന്‍റെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം.


മുഖ്യമന്ത്രിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി. പിണറായിക്കെതിരെ ഇ.ഡി വിശദമായ അന്വേഷണം നടത്തണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. പീഡനപരാതിയിലെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. അന്വേഷണത്തോട് സഹകരണമെന്ന വ്യവസ്ഥമാത്രമാണ് കോടതി മുന്നോട്ടുവെച്ചത്. മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതില്‍ ക്ഷമ ചോദിച്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments