തളിപ്പറമ്പില്‍ മുസ്ലീം ലീഗ് ഓഫീസിന് തീയിട്ടു

LATEST UPDATES

6/recent/ticker-posts

തളിപ്പറമ്പില്‍ മുസ്ലീം ലീഗ് ഓഫീസിന് തീയിട്ടു

 



കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കുറ്റിക്കോല്‍ സിഎച്ച് സെന്ററിനാണ് തീയിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ലീഗ്-സിപിഎം തര്‍ക്കം നിലനിന്നിരുന്നു. തളിപ്പറമ്പ് ജുമാ മസ്ജിദില്‍ വഖഫ് ബോര്‍ഡ് നടത്തിയ പരിശോധനയെയും ഓഡിറ്റ് റിപ്പോര്‍ട്ടിനെയും ചൊല്ലി മുസ്ലിം ലീഗും സിപിഎം നേതൃത്വം നല്‍കുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തര്‍ക്കം. 


ഇന്നലെ രാത്രി മഹല്ല് കമ്മിറ്റി സെക്രട്ടറി യാത്ര ചെയ്ത കാര്‍  മുഖം മൂടി സംഘം ആക്രമിച്ചു. ഇതിന് പിന്നാലെയാണ് ലീഗ് ഓഫീസിന് തീവച്ചത്. ഓഫീസ് പൂര്‍ണമായും കത്തി നശിച്ചു. തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments