എകെജി സെന്റര്‍ ആക്രമണം; 2 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകുന്നില്ല

LATEST UPDATES

6/recent/ticker-posts

എകെജി സെന്റര്‍ ആക്രമണം; 2 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകുന്നില്ല

 എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിയെ പിടികൂടാന്‍ കഴിയാതെ പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് എഡിജിപി അടക്കം പറയുമ്പോഴും ഇപ്പോഴും പ്രതിയുടെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.


സ്‌ഫോടക വസ്തു ലഭിക്കുന്നതിനും എറിയുന്നതിനും പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുകയാണ്. അതെസമയം എകെജി സെന്റിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

Post a Comment

0 Comments