അധ്യാപികയുടെ സ്ഥലംമാറ്റം ഉൾക്കൊള്ളാനാകാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് കുട്ടികൾ

LATEST UPDATES

6/recent/ticker-posts

അധ്യാപികയുടെ സ്ഥലംമാറ്റം ഉൾക്കൊള്ളാനാകാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് കുട്ടികൾ

 



കാ​ഞ്ഞ​ങ്ങാ​ട്: ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു ആ ​യാ​ത്ര​യ​യ​പ്പ്. ഖ​ദീ​ജ ടീ​ച്ച​റെ വി​ട്ടു​പി​രി​യാ​നാ​കാ​തെ ക്ലാ​സ് മു​റി​യി​ൽ കു​ഞ്ഞു​മ​ക്ക​ൾ ക​ര​ഞ്ഞു. കൂ​ട്ട​ക്ക​നി ഗ​വ. യു.​പി സ്കൂ​ളി​ൽ​നി​ന്ന് സ്ഥ​ലം​മാ​റ്റംകിട്ടി പോ​കു​ന്ന അ​ധ്യാ​പി​ക ഖ​ദീ​ജ​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പാ​ണ് വി​കാ​ര​നി​ർ​ഭ​ര​മാ​യ​ത്. നാ​ലു വ​ർ​ഷം ഇ​വി​ടെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഇ​വ​ർ ഇ​തി​നോ​ട​കം കു​ട്ടി​ക​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി. സ്നേഹനിധിയായ ടീച്ചർ തങ്ങളെ വിട്ടുപോവുന്നത് അവർക്ക് ഉൾകൊള്ളാനാവുമായിരുന്നില്ല. കുട്ടികൾ കെട്ടിപ്പിടിച്ച് കരഞ്ഞു.


2004ൽ ​ജി​ല്ല​യി​ലെ പെ​രു​മ്പ​ട്ട സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം ഹി​ന്ദി യു.​പി അ​ധ്യാ​പി​ക​യാ​യി സേ​വ​നം ആ​രം​ഭി​ച്ച ടീ​ച്ച​ർ 2005ൽ ​മു​ഴു​സ​മ​യ അ​ധ്യാ​പി​ക​യാ​യി. ജി.​എ​ച്ച്.​എ​സ്.​എ​സ് ക​ട​മ്പാ​ർ സ്കൂ​ളി​ലും 2009 മു​ത​ൽ ജി.​എ​ഫ്.​യു.​പി.​എ​സ് അ​ജാ​നൂ​ർ സ്കൂ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ച​ശേ​ഷം 2018ലാ​ണ് ജി.​യു.​പി.​എ​സ് കൂ​ട്ട​ക്ക​നി​യി​ലെ​ത്തു​ന്ന​ത്. പു​ളി​ങ്ങോ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ ദി​വ​സ​വും സ​ഞ്ച​രി​ച്ചാ​ണ് ടീ​ച്ച​ർ സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. വീ​ടി​ന​ടു​ത്തു​ള്ള പ്ര​ദേ​ശ​മെ​ന്ന​തി​നാ​ലാ​ണ് പ​ര​പ്പ​യി​ലേ​ക്ക് മാ​റ്റം വാ​ങ്ങി​യ​ത്.

Post a Comment

0 Comments