കാമുകിയുമായുള്ള ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം; യുവാവ് ലോഡ്ജ്‍ മുറിയിൽ മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

കാമുകിയുമായുള്ള ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം; യുവാവ് ലോഡ്ജ്‍ മുറിയിൽ മരണപ്പെട്ടു

 കാമുകിയുമായുള്ള ലൈം​ഗികബന്ധത്തിനിടെ  നാഗപൂരിൽ യുവാവ് മരണപ്പെട്ടു. നാ​ഗ്പൂരിലെ സവോനറിൽ ഒരു ലോഡ്ജ് മുറിയിലാണ് ഞായറാഴ്ച 28 -കാരനായ അജയ് എന്ന യുവാവ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. യുവാവ് ഏതെങ്കിലും മയക്കുമരുന്ന് ഉപയോ​ഗിച്ചതിന് തെളിവില്ല. കുറച്ച് ദിവസങ്ങളായി ഇയാൾക്ക് പനിയുണ്ടായിരുന്നു എന്ന് യുവാവിന്റെ കുടുംബം പറഞ്ഞു.


ഡ്രൈവറാണ് മരിച്ച അജയ്. വെൽഡിം​ഗ് ടെക്നീഷ്യനായും ഇടയ്ക്ക് ജോലി ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശ് സ്വദേശി 23 കാരിയാണ് അജയ്‌യുടെ കാമുകി. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വീട്ടുകാർക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. പെൺകുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയിൽ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.


നാലുമണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂർ കഴിഞ്ഞപ്പോൾ യുവാവിന്റെ ബോധം നഷ്ടപെടുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്റെ ആളുകളെ വിവരമറിയിച്ചു. യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ലൈം​ഗികബന്ധത്തിനിടയിലാണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു. യുവാവിന്റെ അടുത്തുനിന്നോ മുറിയിൽ നിന്നോ എന്തെങ്കിലും മരുന്നോ മയക്കുമരുന്നോ കിട്ടിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. യുവാവ് ഒന്നും ഉപയോ​ഗിക്കുന്നതായി കണ്ടില്ല എന്ന് യുവതിയും പൊലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments