മലപ്പുറം ഗവ.കോളേജിൽ മോഷണം; ഏഴ് വിദ്യാർഥികൾ അറസ്‌റ്റിൽ; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് എന്നിവർ ഉൾപ്പടെയുള്ള ഏഴ് വിദ്യാർഥികളാണ് അറസ്‌റ്റിലായത്‌

മലപ്പുറം ഗവ.കോളേജിൽ മോഷണം; ഏഴ് വിദ്യാർഥികൾ അറസ്‌റ്റിൽ; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് എന്നിവർ ഉൾപ്പടെയുള്ള ഏഴ് വിദ്യാർഥികളാണ് അറസ്‌റ്റിലായത്‌

മലപ്പുറം ഗവ.കോളേജിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ മോഷണം പോയ കേസിൽ ഏഴ് വിദ്യാർഥികൾ അറസ്‌റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് എന്നിവർ ഉൾപ്പടെയുള്ള ഏഴ് വിദ്യാർഥികളാണ് അറസ്‌റ്റിലായത്‌.

പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്‌റ്റ്. ഇസ്‍ലാമിക് ഹിസ്‌റ്ററി, ഉറുദു, കെമിസ്‌ട്രി ഡിപ്പാർട്മെന്റുകളിൽ നിന്നായി 11 ബാറ്ററികളും രണ്ട് പ്രോജക്റ്ററുകളുമാണ് മോഷണം പോയിരുന്നത്.

Post a Comment

0 Comments