കാഞ്ഞങ്ങാട്ട് ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു

 കാഞ്ഞങ്ങാട്: ഇലക്ട്രിക് സ്‌കൂട്ടർ കത്തിയ ശേഷം പൊട്ടിത്തെറിച്ചു. ഹൊസ്ദുർഗ് കൺട്രോൾ റൂമിലെ ഡ്രൈവർ ചേടി റോഡ് സ്വദേശി പ്രദീപൻ്റെ ഉടമസ്ഥയിലുള്ള സ്‌കൂട്ടറാണ് കത്തി നശിച്ചത് . ഇന്ന് വൈകിട്ടാണ് അപകടം. ഹൊസ്ദുർഗ് കോടതിക്ക് സമീപം റോഡരികിൽ നിർത്തി പ്രദീപൻ വാഹനത്തിൽ നിന്നുമിറങ്ങി നിമിഷങ്ങൾക്കകം തീ കത്തുകയും ആളിക്കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനം കത്തിച്ചാമ്പലായി.  രണ്ട് മാസം മുൻപ് വാങ്ങിയ  ആംപിയർ കമ്പനിയുടെ സ്‌കൂട്ടർ ആണ് കത്തി പൊട്ടിത്തെറിച്ചത്. സ്കൂട്ടർ കത്തിയെങ്കിലും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് പ്രദീപൻ.

Post a Comment

0 Comments