വ്യാഴാഴ്‌ച, ജൂലൈ 07, 2022

 

തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. രണ്ടു ദിവസം മുൻപ് തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ