കേന്ദ്രമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി രാജിവെച്ചു

കേന്ദ്രമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി രാജിവെച്ചു

 




ബിജെപിയുടെ പ്രമുഖ ന്യൂനപക്ഷ മുഖമായ മുഖ്‌താർ അബ്ബാസ് നഖ്‌വി ഇന്ന് വൈകുന്നേരം ന്യൂനപക്ഷകാര്യ മന്ത്രി സ്‌ഥാനം രാജിവച്ചു. അദ്ദേഹം രാജ്യത്തിനും ജനങ്ങൾക്കും നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ പ്രശംസിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് രാജി. നഖ്‌വിക്കൊപ്പം പ്രധാനമന്ത്രി രാം ചന്ദ്ര പ്രസാദ് സിങ്ങിനെയും യോഗത്തിൽ പ്രശംസിച്ചു.


ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ ആണ് മുഖ്‌താർ അബ്ബാസ് നഖ്‌വിയുടെ രാജി എന്നതും ശ്രദ്ധേയമാണ്. നഖ്‌വിയുടെ രാജ്യസഭാ കാലാവധി നാളെ അവസാനിക്കും, അടുത്ത തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ പേര് ബിജെപി ഇതുവരെ നിർദ്ദേശിച്ചിട്ടും ഇല്ല.


ഇന്ന് രാവിലെ നഖ്‌വി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Post a Comment

0 Comments