കര്‍ണാടക മദ്യവുമായി പുഞ്ചിരി ബസ്സുടമ നീലേശ്വരത്ത് സ്‌ക്വാഡിന്റെ പിടിയിൽ

LATEST UPDATES

6/recent/ticker-posts

കര്‍ണാടക മദ്യവുമായി പുഞ്ചിരി ബസ്സുടമ നീലേശ്വരത്ത് സ്‌ക്വാഡിന്റെ പിടിയിൽ


പുഞ്ചിരി ബസ്സ് ഉടമയും പെരിയങ്ങാനം കരുഞ്ചേരിയിലെ മാത്യുസ് (61) നെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി. ബാലകൃഷ്ണന്റെ ക്രൈം സ്‌ക്വാഡ് കര്‍ണാടക മദ്യവുമായി നീലേശ്വരത്ത് വച്ച് ഇന്നലെ പിടികൂടിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്ഥിരമായി മദ്യം കടത്താറുണ്ടായിരുന്നപ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വന്‍ ചൂതാട്ടവുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. മംഗലാപുരത്തേക്ക് പ്രതിക്ക് സീസണ്‍ ടിക്കറ്റ് ഉള്ളതായി പോലീസ് പറഞ്ഞു. സ്‌ക്വാഡിലെ നിലേശ്വരം എസ് ഐ ശ്രീജേഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ അബൂബക്കര്‍, നികേഷ്, ജിനേഷ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments