ബന്തടുക്കയില്‍ മണ്ണിടിഞ്ഞ് പെട്രോള്‍ പമ്പ് കെട്ടിടം തകര്‍ന്നു

ബന്തടുക്കയില്‍ മണ്ണിടിഞ്ഞ് പെട്രോള്‍ പമ്പ് കെട്ടിടം തകര്‍ന്നു




മലയോരമേഖലയില്‍ മഴ വ്യാപകം. ഇന്ന് മൂന്ന് മണിയോടുകൂടി ബന്തടുക്ക പെട്രോള്‍പമ്പിന് സമീപം ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതിനെത്തുടര്‍ന്ന് പെട്രോള്‍പമ്പ് കെട്ടിടം തകര്‍ന്നു. ആളപായമൊന്നുമില്ല. മൂന്നുദിവസമായി കുറ്റിക്കോല്‍ ബേഡകം പഞ്ചായത്തുകളില്‍ ശക്തമായ രീതിയില്‍ മഴ പെയ്യുകയാണ്. പലസ്ഥലങ്ങളിലും ചെറിയ രീതിയിലുള്ള കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെട്രോള്‍പമ്പ് കെട്ടിടത്തില്‍ മണ്ണിടിഞ്ഞതു കാരണം ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Post a Comment

0 Comments