പെട്രോൾ അഞ്ചു വർഷത്തേയ്ക്ക് മാത്രം; ബദൽ ഇന്ധനത്തിലേക്ക് ചുവട് മാറാൻ ഇന്ത്യ

LATEST UPDATES

6/recent/ticker-posts

പെട്രോൾ അഞ്ചു വർഷത്തേയ്ക്ക് മാത്രം; ബദൽ ഇന്ധനത്തിലേക്ക് ചുവട് മാറാൻ ഇന്ത്യ



മലിനീകരണ രഹിത ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യമാണ് ഇന്ത്യയിലെ ഗവർൺമെന്‍റുകൾ പിന്തുടരുന്നത്. ഇതിനായി ഇന്ധനമായി ഉപയോഗിക്കുന്ന ഇലക്ട്രിക്, സിഎൻജി വാഹനങ്ങൾക്ക് പരമാവധി ഇൻസെന്‍റീവുകൾ നൽകുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ കുറയ്ക്കുന്നത് ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പുതിയ പ്രഖ്യാപനം നടത്തി.


അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഉപയോഗം പൂർണമായും നിർത്തുമെന്നും മന്ത്രി അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഇന്ത്യയിലെ പെട്രോൾ സ്റ്റോക്കുകൾ പൂർണ്ണമായും തീരും. ഇതിന് പിന്നാലെയാണ് ഫോസിൽ ഇന്ധനം രാജ്യത്ത് നിരോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ശാസ്ത്രത്തിന്‍റെ ഓണററി ഡോക്ടറേറ്റ് നൽകുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.


പെട്രോൾ, ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായി ഇന്ത്യ ഉടൻ തന്നെ ഹരിത ഇന്ധനങ്ങളിലേക്ക് മാറുമെന്ന് നിതിൻ ഗഡ്കരി അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ വിദർഭ ജില്ലയിലെ കർഷകർ വികസിപ്പിക്കുന്ന ബയോഎഥനോൾ പോലുള്ള ജൈവ ഇന്ധനങ്ങളും ഇതിൽ ഉൾപ്പെടും. കർഷകർ ഭക്ഷണം നൽകുന്നവർ മാത്രമല്ല, അവർ ഊർജ്ജദാതാക്കളായി മാറുകയും ചെയ്യുന്നു, “അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments