പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി; പതിനാറുകാരിയായ വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു, വരനെതിരെ പോക്‌സോ കേസെടുക്കാന്‍ നിര്‍ദേശം

LATEST UPDATES

6/recent/ticker-posts

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി; പതിനാറുകാരിയായ വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു, വരനെതിരെ പോക്‌സോ കേസെടുക്കാന്‍ നിര്‍ദേശം



റെയിൽവേ സ്റ്റേഷനിൽ പതിനാറുകാരി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനെന്താണ് പതിനാറുകാരി ആത്മഹത്യക്ക് ശ്രമിച്ചത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടിയത് സിസിടിവിയിൽ കണ്ട റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകർ സ്ഥലത്തെത്തി കുട്ടിയെ ഷെല്‍ട്ടറിലേക്ക് മാറ്റി.ഇന്നലെ രാത്രി 9 മണിയോടെയാണ് പതിനാറുകാരി തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിൽ പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി പറഞ്ഞു.


പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച ഇരു കുടുംബങ്ങൾക്കും എതിരെ ചൈൽഡ് മാരേജ് ആക്ട് അനുസരിച്ച് കേസ് എടുക്കാൻ നിർദേശം നൽകി. പ്രതിശ്രുത വരനെതിരെ പോക്സോ വകുപ്പ് അനുസരിച്ച് കേസ് എടുക്കാനും ചൈൻഡ് ലൈൻ നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിക്ക് കൗൺസിലിംങ്ങ് നൽകി വരുന്നതായി ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

0 Comments