ഉംറ തീർഥാടനം മുഹർറം ഒന്ന് മുതൽ; വിസകളും പാക്കേജുകളും ഓൺലൈൻ വഴി

LATEST UPDATES

6/recent/ticker-posts

ഉംറ തീർഥാടനം മുഹർറം ഒന്ന് മുതൽ; വിസകളും പാക്കേജുകളും ഓൺലൈൻ വഴി

 
ഹിജ്റ വർഷാരംഭമായ മുഹർറം ഒന്ന്  മുതൽ ( ജൂലൈ 30) ഉംറ സീസൺ ആരംഭിക്കുമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ഓൺലൈൻ ബുക്കിംഗ് ജൂലൈ 19 (ദുൽഹിജ്ജ ഇരുപത്) മുതലാണ് ആരംഭിക്കുക. നിലവിൽ ഈ വർഷം ഹജ്ജ് നിർവഹിച്ചവർക്ക് മാത്രമാണ് ഉംറ തീർഥാടനത്തിന് അനുമതിയുള്ളത്. മക്കയിലെ മസ്ജിദുൽ ഹറമിലെ കനത്ത തിരക്ക് ഒഴിവാക്കുന്നതിനും തീർഥാടകർക്ക് സുഖകരമായി ഉംറ നിർവഹിക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.


വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ https://haj.gov.sa/ar/InternalPages/Umrah വെബ്‌സൈറ്റിലൂടെയും ആഭ്യന്തര തീർഥാടകർ “ഇഹ്‌ത്തമർന” ആപ്ലിക്കേഷൻ വഴിയുമാണ് ഉംറക്ക് അപേക്ഷിക്കേണ്ടത്, കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി സമർപ്പിക്കണം.അഞ്ച് വയസ്സിന് മുകളിലുള്ളവർക്കാണ് ഉംറ വിസകൾ അനുവദിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസകളും പാക്കേജുകളും ഓൺലൈൻ വഴി ലഭ്യമാക്കുമെന്നും തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷയും ആരോഗ്യവും  മുൻനിർത്തി പുതിയ വർഷത്തിൽ ഉംറ കർമങ്ങൾ വളരെ എളുപ്പത്തിൽ നിർവഹിക്കാൻ പ്രാപ്തമാക്കുന്ന നടപടിക്രമങ്ങളാണ് സ്വീകരിച്ച് വരുന്നതെന്നും മന്ത്രാലയം അറിയിച്ചു.


Post a Comment

0 Comments