16 വയസുകാരിയുടെ അണ്ഡം വിറ്റു; നാലു ആശുപത്രികൾ അടച്ചുപൂട്ടാൻ ഉത്തരവ്

16 വയസുകാരിയുടെ അണ്ഡം വിറ്റു; നാലു ആശുപത്രികൾ അടച്ചുപൂട്ടാൻ ഉത്തരവ്

 




16 വയസുകാരിയുടെ അണ്ഡം വിറ്റുവെന്നാരോപിച്ച്‌ തമിഴ്നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.


പെണ്‍കുട്ടിയുടെ അമ്മ വിവിധ ആശുപത്രികളില്‍ പോയി എട്ട് തവണ അണ്ഡം വില്‍ക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തിലാണ് നടപടി.


“21-നും 35-നും ഇടയില്‍ പ്രായമുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ ഒരു കുട്ടിക്ക് അണ്ഡം ദാനം ചെയ്യാന്‍ അനുവാദമുള്ളൂ, അതും ഒരു തവണ മാത്രമാണ്. ഈ സാഹചര്യത്തില്‍, 16 കാരിയായ പെണ്‍കുട്ടി നിരവധി തവണ അണ്ഡം വില്‍ക്കാന്‍ നിര്‍ബന്ധിതയായി,” തമിഴ്നാട് ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ സമിതി നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതായി തോന്നിപ്പിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ് സൃഷ്ടിച്ചു. ഭര്‍ത്താവിന്‍റെ പേരില്‍ ഒരു സമ്മത പത്രവും അവര്‍ വ്യാജമായി ഉണ്ടാക്കി.

Post a Comment

0 Comments