ഞായറാഴ്‌ച, ജൂലൈ 17, 2022

 


കാഞ്ഞങ്ങാട്: ചിത്താരിയിലെ പ്രസിദ്ധമായ ബടക്കൻ കുടുംബത്തിന്റെ സംഗമം നാളെ ജൂലൈ 18ന് തിങ്കളാഴ്ച പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ച് നടക്കും .കാസറഗോഡ് ജില്ലയിലെതന്നെ പടർന്നു പന്തലിച്ചു കിടക്കുന്ന കുടുംബമാണ് പ്രസിദ്ധമായ ബടക്കൻ കുടുംബം. കൂട്ടിയുറപ്പിക്കുന്നതിലും പാവങ്ങളെ സഹായിക്കുന്നതിലും  എന്നും മുൻപന്തിയിൽ നിൽക്കുന്നു ബടക്കൻ കുടുംബാംഗങ്ങൾ . 


നാളെ നടക്കുന്ന സംഗമത്തിൽ കാഞ്ഞങ്ങാട്  നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത പരിപാടി ഉദ്ഘാടനം  ചെയ്യും. ബിൽടെക് അബ്ദുള്ള, അഡ്വക്കറ്റ് ഖാലിദ്, സുലൈമാൻ സഖാഫി എന്നിവർ മുഖ്യാഥിതിയായിരിക്കും. കുടുംബത്തിലെ മുതിർന്നവരെയും ഉയർന്നമാർക്കോട് കൂടി വിജയം കൈവരിച്ച കുട്ടികളെയും ചടങ്ങിൽ ആദരിക്കും. ആർ ജെ  മുസാഫിർ , പ്രശസ്ത ട്രെയിനർ ഹകീം മാസ്റ്റർ എന്നിവർ വിവിധ ക്ളാസുകൾക്ക് നേതൃത്വം നൽകും. നൂറിൽ കൂടുതൽ കുടുംബത്തിൽ നിന്ന് ആയിരത്തോളം കണ്ണികൾ പങ്കുചേരുമെന്ന് സഘാടകർ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ