കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; കാസർകോട് സ്വദേശികളുൾപ്പെടെ 3 പേരിൽനിന്നായി മുക്കാല്‍ കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

LATEST UPDATES

6/recent/ticker-posts

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; കാസർകോട് സ്വദേശികളുൾപ്പെടെ 3 പേരിൽനിന്നായി മുക്കാല്‍ കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

 


കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. മൂന്നുപേരില്‍ നിന്നായി മുക്കാല്‍ കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ നിന്ന് ഐ.എക്‌സ് 716 വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാക്കിറില്‍ നിന്ന് 745 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടിച്ചത്. ഇതിന് 32.62 ലക്ഷം രൂപ വരും. ഇയാളുടെ ചെക്ക് ഇന്‍ ബാഗേജ് വിശദമായി പരിശോധിച്ചപ്പോള്‍ സൈഡ് ബെഡ് ഷീറ്റില്‍ സൂക്ഷിച്ച കാര്‍ഡ്‌ബോര്‍ഡ് പാളികളില്‍ ഒട്ടിച്ച നേര്‍ത്ത ഫോയില്‍ രൂപത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഒരു കളിപ്പാട്ട പെട്ടി, ചെറിയ സിലിണ്ടര്‍ പാഡ് ലോക്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അബുദാബിയില്‍ നിന്നെത്തിയ ഐ.എക്‌സ് 716 വിമാനയാത്രക്കാരനായ കാസര്‍കോട് സ്വദേശി ഇബ്രാഹിം ബാദുഷയില്‍ നിന്നാണ് 350 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്.

പാഡ് ലോക്കിനുള്ളില്‍ ഒളിപ്പിച്ച സിലിണ്ടര്‍ ആകൃതിയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. ഇതിന് 17.97 ലക്ഷം രൂപ വിലവരും.

മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് ഐഎക് 714 വിമാനത്തിലെത്തിയ തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനുവില്‍ നിന്നാണ്

430 ഗ്രാം ഭാരമുള്ള സ്വര്‍ണം പിടികൂടിയത്. 22.08 ലക്ഷം രൂപ വിലവരും. ചെക്ക് ഇന്‍ ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍, കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ചതും കോണ്‍ ഫ്‌ളെക്കുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ പെട്ടികളില്‍ ഒട്ടിച്ചതുമായ രൂപത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. പരിശോധനയ്ക്ക് എയര്‍ ഇന്റലിജന്‍സ് അസി. കമ്മീഷണര്‍ ടി.എം. മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ എന്‍.സി.പ്രശാന്ത്, ബിന്ദു. കെ, ഇന്‍സ്‌പെക്ടര്‍മാരായ നിവേദിത, ജിനേഷ്, ദീപക്, രാജീവ്. വി, രാംലാല്‍, ഓഫീസ് അസിസ്റ്റന്റ് ഹരീഷ്, വി പ്രീഷ എന്നിവരാണ് നേതൃത്വം നല്‍കിയത്.

Post a Comment

0 Comments